Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Magistrate Court

ല​ക്ഷ്മി​പ്രി​യ​യ്ക്കെ​തി​രാ​യ അ​ന്‍​സി​ബ​യു​ടെ പ​രാ​തി വീ​ണ്ടും പ​രി​ഗ​ണി​ക്ക​ണം: മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം

ന​ടി ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന അ​ന്‍​സി​ബ​യു​ടെ പ​രാ​തി വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ന്‍ എ​റ​ണാ​കു​ളം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി ഹൈ​ക്കോ​ട​തി. തെ​ളി​വു​ക​ള്‍ പ​രി​ശോ​ധി​ച്ച് കേ​സ് എ​ടു​ക്കേ​ണ്ട കു​റ്റ​കൃ​ത്യ​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ് ജോ​ബി​ന്‍ സെ​ബാ​സ്റ്റി​യ​ന്‍ അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ച് നി​ര്‍​ദേ​ശം ന​ല്‍​കി.

ല​ക്ഷ്മി​പ്രി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ കേ​സ് എ​ടു​ക്കാ​ന്‍ പാ​ലാ​രി​വ​ട്ടം പൊ​ലി​സ് വി​സ​മ്മ​തി​ച്ചി​രു​ന്നു. പി​ന്നാ​ലെ അ​ന്‍​സി​ബ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യെ​ങ്കി​ലും അ​പ​കീ​ര്‍​ത്തി കേ​സ് മാ​ത്ര​മേ എ​ടു​ക്കാ​ന്‍ ആ​വു​ക​യു​ള്ളു എ​ന്ന നി​ല​പാ​ടാ​ണ് എ​ടു​ത്ത​ത്. ഇ​തി​നെ​തി​രെ​യാ​ണ് അ​ന്‍​സി​ബ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​ന്‍​സി​ബ​യു​ടെ പ​രാ​തി വീ​ണ്ടും പ​രി​ഗ​ണി​ക്ക​ണം. കു​റ്റം പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ല്‍​ക്കു​മോ​യെ​ന്ന് മ​ജി​സ്‌​ട്രേ​റ്റ് പ​രി​ശോ​ധി​ക്ക​ണം, തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​ന് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണോ എ​ന്ന​തും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

Latest News

Corehub Up